Posted by on | |
ലിപ്സ്റ്റിക് എന്നത് പൗഡറും കണ്മഷിയും എന്നപോലെ സ്ത്രീകളുടെ പ്രാഥമിക കോസ്മെറ്റിക് ഉൽപ്പന്നങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ലിപ്സ്റ്റിക് ഉപയോഗിക്കാത്ത സ്ത്രീകളുടെ എണ്ണം നന്നേകുറവാണ്. ആവശ്യക്കാർ കൂടുതലാണു എന്നതിനാൽ ലിപ്സ്റ്റിക്കിനു നല്ല വിപണിസാധ്യതയുമുണ്ട്. സ്വയം തൊഴിൽ എന്ന നിലയിലും ചെറുകിട സംരഭം എന്ന നിലയിലും ആരംഭിക്കാവുന്ന ഒന്നാണ് ലിപ്സ്റ്റിക് നിർമ്മാണ യൂണിറ്റ്. 
രജിസ്ട്രേഷൻ
ലിപ്സ്റ്റിക് നിർമ്മാണ യൂണിറ്റ് തുടങ്ങാനും സർക്കാർ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് അനുപതിപത്രം വാങ്ങണം. ആദ്യം ROCയിൽ രജിസ്റ്റർ ചെയ്യണം. പിന്നീട് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരമുള്ള  കോസ്മെറ്റിക്സ് മാനുഫാച്ചറിംഗ് ലൈസൻസ് വാങ്ങണം. ലിപ്സ്റ്റിക് നിർമ്മാണ യൂണിറ്റിനു സാധാരണഗതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും എൻഒസി ആവശ്യമില്ല. എങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദേശം തേടാം. ഉധ്യോഗ് ആധാർ MSME-യിൽ രെജിസ്റ്റർ ചെയ്യുകയും വേണം. ബ്രാൻഡ് നെയിം സ്വന്തമാക്കണമെങ്കിൽ ട്രേഡ് മാർക്ക് രെജിസ്ട്രേഷനും പൂർത്തിയാക്കണം. ബിഐഎസ് സർട്ടിഫിക്കറ്റിനും അപേക്ഷ നൽകണം. 
അസംസ്‌കൃത വസ്തുക്കൾ
  • ബീസ് വാക്സ്: 20-30% 
  • ആവണക്കെണ്ണ: 60-70% 
  • ഐസോപ്രൊപൈൽ മിരിസ്റ്റേറ്റ് : 5-7% 
  • ലാനോനിൻ അല്ലെങ്കിൽ കൊക്കോ ബട്ടർ: 5-6% 
  • ചായങ്ങൾ: 3-7% 
  • പ്രിസർവേറ്റീവ്സ്: 0.2-0.5% 
  • ഫ്ലേവറുകൾ: 0.5-0.7%
നിർമ്മാണരീതി
ആദ്യം വാക്സ് ചൂടാക്കിയ ശേഷം അതിലേക്ക് ആവണക്കെണ്ണയും ചായവും ചേർക്കണം. ത്രീ റോൾ മിൽ ഉപയോഗിച്ചുകൊണ്ട് ഈ മിശ്രിതം ആവശ്യമായ പ്രിസർവേറ്റീവ്, ഫ്ലേവർ എന്നിവ ചേർത്ത് നന്നായി ഇളക്കണം. പിന്നീട് ഈ മിശ്രിതം അച്ചുകളിൽ ഒഴിക്കുക. ഉണങ്ങിയ ഖരരൂപത്തിൽ ആയതിനു ശേഴം അച്ചുകളിൽ നിന്നും ലിപ്സ്റ്റിക് എടുത്ത് ലിപ്റ്റിക് കണ്ടെയിനറിൽ ആക്കാം.